പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വന്യജീവി ആക്രമണമാണെന്നാണ് നിഗമനം.ശരീരത്തില്‍ ആക്രമണത്തിന്റെ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. വയറിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു.ജനവാസ മേഖലയായ ഇവിടെ കടുവ ഉൾപ്പടെയുള്ള മൃഗങ്ങളുടെ ആക്രമണം ശക്തമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇന്നലെ രാത്രി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മണികണ്ഠൻ വീടിന് പുറത്തേക്കിറങ്ങിയിരുന്നു. ഈ സമയത്താകാം വന്യജീവി ആക്രമിച്ചതെന്നാണ് കരുതുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.