KeralaNEWS

സ്പോർട്സ് സ്കൂളുകളിൽ ഒഴിവ്

തിരുവനന്തപുരം:കായിക യുവജനകാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, കുന്നംകുളം (തൃശ്ശൂര്‍) സ്പോര്‍ട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാര്‍ഡനര്‍, വാര്‍ഡൻ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി, സെക്യൂരിറ്റി ഗാര്‍ഡ് കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം, വെള്ളയമ്ബലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂണ്‍ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471-2326644.

Back to top button
error: