കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് 600 ഒഴിവുകൾ.
ജൂൺ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ 5 വര്‍ഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നു നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.
പ്രായം: 24-55.
ശമ്ബളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ.
കൂടുതൽ വിവരങ്ങൾക്ക്:https://kcmd.in.