ബംഗളൂരു: ബി.ജെ.പി നേതാവും ബെള്ളാരിയിലെ അനധികൃത ഇരുമ്ബയിര് ഖനനകേസിലെ പ്രതിയുമായ ജി.ജനാര്‍ദന റെഡ്ഡിയുടെയും ഭാര്യ ജി. ലക്ഷ്മി അരുണയുടെയും പേരിലുള്ള 82 വസ്തുവകകള്‍ ജപ്തിചെയ്യാൻ കോടതിയുടെ അനുമതി.
കര്‍ണാടകയിലെ മുൻ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്ക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് അനുമതി നല്‍കിയത്.
2013ലാണ് റെഡ്ഡിയും ഭാര്യയും ഉള്‍പ്പെടുന്ന അനുബന്ധ കുറ്റപത്രം സി.ബി.ഐ നല്‍കിയത്. കര്‍ണാടകയില്‍ ഓപ്പറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവാണ് ജനാര്‍ദന റെഡ്ഡി.
കര്‍ണാടകയിലെ മുൻ മന്ത്രി കൂടിയായ ജനാര്‍ദന റെഡ്ഡിയുടെ ആറ്, ഭാര്യയുടെ 118 എന്നിങ്ങനെ വസ്തുക്കള്‍ ജപ്തിചെയ്യാനാണ് സി.ബി.ഐ അനുമതിതേടിയത്. എന്നാല്‍, 82 വസ്തുവകകള്‍ ജപ്തിചെയ്യാനാണ് കോടതി അനുമതി നൽകിയത്.