KeralaNEWS

അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വിസ് അനുവദിച്ചു

മണ്ണാർക്കാട്:അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് അനുവദിച്ചു.
ഇന്ന് മുതലാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. രാവിലെ 7.20ന് മണ്ണാര്‍ക്കാട്ടുനിന്ന് പുറപ്പെട്ട് 9.40ഓടെ ആനക്കട്ടിയിലെത്തുന്ന രീതിയിലാണ് സര്‍വിസ്. 10.10ന് ആനക്കട്ടിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് ഈ ബസ് മണ്ണാര്‍ക്കാട് തിരിച്ചെത്തും.
രണ്ടാം സര്‍വിസ് ഉച്ചക്ക് 2.20ന് മണ്ണാര്‍ക്കാട്ടുനിന്ന് കോട്ടത്തറ വരെയായിരിക്കും. ഇവിടെ നിന്ന് 4.30ഓടെ പുറപ്പെട്ട് 6.40ഓടെ മണ്ണാര്‍ക്കാട് എത്തും. മണ്ണാര്‍ക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് അട്ടപ്പാടിയിലേക്ക് റൂട്ട് മാറ്റിയത്.
 മണ്ണാര്‍ക്കാട്-ഗുരൂവായൂര്‍ റൂട്ടില്‍ നടത്തിയ സര്‍വിസ് ലാഭകരമാകാത്ത സാഹചര്യത്തില്‍ റൂട്ട് മാറ്റാന്‍ കോര്‍പറേഷനില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഈ ബസ് അട്ടപ്പാടിയിലേക്ക് മാറ്റി ഓടിക്കാൻ തീരുമാനിച്ചത്.
നിലവില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് എട്ട് സര്‍വിസുണ്ട്. രാവിലെ 6.30, 6.45, ഏഴ് മണി എന്നീ സമയങ്ങളിലും തുടര്‍ന്ന് പത്ത് മിനിറ്റ് ഇടവേളയില്‍ എട്ട് വരൊണ് ആനക്കട്ടിയിലേക്ക് സര്‍വിസുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ സര്‍വിസ് കൂടിയെത്തുന്നത്.

Back to top button
error: