ചെന്നൈ:തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
തുടര്‍ച്ചയായ 17 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങിയെന്ന കേസിലാണ് നടപടി.അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങിയെന്നാണ് കേസ്.നിലവില്‍ ഡി.എം.കെ സര്‍ക്കാരില്‍ വൈദ്യുതി-എക്‌സൈസ് മന്ത്രിയാണ് ബാലാജി. അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും ചൊവ്വാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു.