കൊല്ലം:ബിജെപി മുൻ ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവര്ത്തകൻ.
ബിജെപി കൊല്ലം മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജി ഗോപിനാഥ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ശൂരനാട് തെക്ക് ആയിക്കുന്നം താന്നിക്കല്‍ കിഴക്കതില്‍ പ്രദീപ് കുമാറാണ് ശൂരനാട് പൊലീസില്‍ പരാതി നല്‍കിയത്.
വീടിനോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി.പരാതിക്കാരനായ പ്രദീപ് കുമാറിന്റെ അയല്‍വാസിയാണ് ഗോപിനാഥ്. പ്രദീപ് കുമാറും ബിജെപി പ്രവര്‍ത്തകനാണ്. ബിജെപി കര്‍ഷക മോര്‍ച്ച യുടെ മുൻ മണ്ഡലം കമ്മിറ്റി അംഗമായ പ്രദീപ് കുമാര്‍ നിലവില്‍ ശൂരനാട് സൗത്ത് 103-ാം നമ്ബര്‍ ബൂത്ത് കമ്മിറ്റിയിലെ പ്രവര്‍ത്തകനാണ്.
പ്രദേശ വാസികള്‍ മൊബൈല്‍ ടവറിനെതിരെ പരാതി നല്കിയപ്പോള് പ്രദീപ് കുമാറും അവര്‍ക്കൊപ്പം കൂടി. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി കമ്മിറ്റിക്കെത്തിയപ്പോഴാണ് ഗോപിനാഥ് അസഭ്യം പറയുകയും ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.