IndiaNEWS

കർണാടകയിലെ നേഴ്സിങ് കോളേജില്‍ വൻ ഭക്ഷ്യവിഷബാധ; മലയാളികൾ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

ബെംഗളൂരു: കര്‍ണാടകയിലെ   കെ.ആര്‍. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജില്‍ വൻ ഭക്ഷ്യവിഷബാധ.ആറുപതോളം വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

കെ.ആര്‍. പുരത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്.
രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണിത്.

Back to top button
error: