IndiaNEWS

പ്രേതബാധ; ഒഡീഷയിൽ സ്കൂൾ ഇടിച്ചുനിരത്തി

ഭുവനേശ്വർ:ഒഡിഷയിൽ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരെ താത്കാലികമായി സൂക്ഷിച്ച 65 വർഷം പഴക്കമുള്ള ബഹനഗ ബസാർ ഹൈസ്കൂൾ പ്രേത ബാധ ഉണ്ടാകുമെന്ന പേടിയാൽ ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തി.
സ്കൂളിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വടാതിരുന്നതിനെ തുടർന്നാണ് തീരുമാനം.ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളാണ് ഇടിച്ചു നിരത്തിയത്.
സ്കൂൾ പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യമെന്നും ഇത് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ബാലസോർ കളക്ടർ‌ ദത്താത്രേയ ഭൗസാഹേബ് അറിയിച്ചു.

Back to top button
error: