KeralaNEWS

സുധാകരന്‍ ഹൈക്കോടതിയിലേക്ക്; എഫ്‌ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെടും

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമവിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസില്‍ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നല്‍കിയിരുന്നു.

എഫ്‌ഐആറിന്റെ പകര്‍പ്പ് അന്വേഷണസംഘത്തോട് സുധാകരന്‍ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. പരാതിക്കാര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ആദ്യം നല്‍കിയ പരാതിയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നത്

Signature-ad

മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

Back to top button
error: