മറുനാടൻ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പി.വി അന്‍വര്‍ എംഎല്‍എ. മറുനാടനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിന് തുടങ്ങിയ ഹെല്പ് ഡെസ്കില്‍ ഇതുവരെ സമീപിച്ചത് സ്ത്രീകൾ ഉൾപ്പെടെ 65 പേരാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
‘മറുനാടന്‍ മലയാളി’ നല്കിയ വാര്‍ത്തയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എംഎല്‍എ ഹെല്പ് ഡെസ്ക് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറുനാടന്‍ മലയാളിക്കെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പരാതിയുമായി നിരവധി പേര് തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്കായി ഹെല്പ് ഡെസ്ക് തുടങ്ങുന്നുവെന്നുമായിരുന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞത്.
പി.വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത് വരെ ഹെല്പ് ഡെസ്ക്കിനെ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേരാണ്.!!
നിന്റെ നല്ല ബെസ്റ്റ് ടൈമാടാ..
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സകല കോടതിയിലും നിന്നെ കയറ്റും.തെക്ക് വടക്ക് ഓടിക്കും.നിന്നെ ഷെഡില്‍ കയറ്റാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ….