കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.ഹോസ്ദുര്‍ഗ്, രാജപുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സംഭവം.
പാണത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാണത്തൂര്‍ മാവുങ്കാലിലെ ശരത്തിനെ (24) രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
17കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ചെറുപനത്തടിയിലെ രമേശനെയും രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചുവെന്ന പരാതിയില്‍ കല്ലൂരാവി സ്വദേശിക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അബ്ദുല്ലക്കെതിരെയാണ് (54) കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.
മറ്റൊരു സംഭവത്തിൽ ബന്ധുവായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നഗരത്തിലെ സ്ഥാപന ഉടമക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.