IndiaNEWS

ദേശസ്നേഹികളും സംസ്കാര സമ്ബന്നരുമായ കുട്ടികള്‍ ജനിക്കാൻ ‘ഗര്‍ഭ സംസ്കാര്‍’ ക്യാമ്ബെയിനുമായി ആര്‍.എസ്.എസ് 

നാഗ്പൂർ: ദേശസ്നേഹികളും സംസ്കാര സമ്ബന്നരുമായ കുട്ടികള്‍ ജനിക്കാൻ ‘ഗര്‍ഭ സംസ്കാര്‍’ ക്യാമ്ബെയിനുമായി ആര്‍.എസ്.എസ് സംഘടനയായ സംവര്‍ധിനി ന്യാസ്.

ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം.

 

Signature-ad

“ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലത്ത് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ സംസ്‌കാരവും മൂല്യങ്ങളും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നതെന്നും കുഞ്ഞിന് രണ്ട് വയസ്സാകുന്നതുവരെ ഈ പ്രക്രിയ തുടരുമെന്നും”- സംവര്‍ദ്ധിനി ന്യാസ് ഭാരവാഹി വാര്‍ത്താഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

 

ആര്‍.എസ്.എസിന്‍റെ വനിതാ സംഘടനയായ രാഷ്ട്ര സേവികാ സംഘിന്റെ ഭാഗമായ സംവര്‍ദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

Back to top button
error: