IndiaNEWS

ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് പ്രവാസി ഇന്ത്യക്കാരോടും വിദേശികളോടും സംഭാവന ആവശ്യപ്പെട്ട് ട്രസ്റ്റ്

അയോധ്യ:ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് പ്രവാസി ഇന്ത്യക്കാരോടും വിദേശികളോടും സംഭാവന ആവശ്യപ്പെട്ട് ക്ഷേത്രനിർമ്മാണ ട്രസ്റ്റ്.

ക്ഷേത്രം ഔപചാരികമായി ഭക്തര്‍ക്ക് തുറന്ന് നല്‍കുന്നതിന് മുൻപു തന്നെ സാധ്യമായ സംഭാവനകള്‍ സ്വീകരിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.ഇതിനായിഎൻആർഐ അക്കൗണ്ടുകള്‍ ഉൾപ്പെടെ ക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

 

Signature-ad

നിലവില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാൻ രാജ്യത്തിന് അകത്ത് നിന്നുള്ള ഭക്തര്‍ക്ക് മാത്രമാണ് അവസരം. വിദേശീയരായ ഭക്തര്‍ക്ക് ധനസഹായം നല്‍കാൻ ആവശ്യമായഎല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ട്രസ്റ്റ് വക്താവ് പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു.വിദേശങ്ങളില്‍ നിന്ന് നിരവധിപേരാണ് ഇത്തരം ആവശ്യം ഉന്നയിച്ച്‌ ബന്ധപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അയോദ്ധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രം 2024 ജനുവരി 14 നും 22 നും ഇടയില്‍ ഭക്ത ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ് തീരുമാനം.രാമക്ഷേത്രത്തിന്റെ താഴത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും 2023 നവംബറോടെ പൂര്‍ത്തിയാകും.

Back to top button
error: