KeralaNEWS

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുഞ്ഞ് പിറന്നപ്പോള്‍  ‘ദത്ത്’ നല്‍കിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കി കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ നൃത്താദ്ധ്യാപകന് നാല്‍പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും.

മലപ്പുറം കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസ് (40) നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡി എന്‍ എ പരിശോധനയടക്കം നടത്തിയ ശേഷമാണ് ശിക്ഷ വിധിച്ചത്.

 

Signature-ad

നൃത്താധ്യാപകനായ പ്രതി കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നൃത്ത, സംഗീത ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. എവിടെ പഠിക്കാനായി എത്തിയതായിരുന്നു പതിനേഴുകാരി ആയ പെണ്‍കുട്ടി. 2014 മാര്‍ച്ച്‌ മാസത്തില്‍ രണ്ടു തവണ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് എട്ടുമാസത്തിന് ശേഷം പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണി ആണെന്ന് കണ്ടെത്തുകയും ആയിരുന്നു.

 

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും പിന്നീട് ഇയാൾ ഇടപെട്ട് കുട്ടിയെ ദത്ത് നല്‍കുകയുമായിരുന്നു. ശേഷം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരി 9നാണു കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന ബി സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

നവജാത ശിശുവിന്‍റെ ഡി എന്‍ എ പരിശോധനയില്‍ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Back to top button
error: