NEWSPravasi

യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം

അബുദാബി: യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.29ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‍കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതേസമയം യുഎഇയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎഇയിൽ പൊതുവെ വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്‍മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങൾ അറിയാറില്ല. സെൻസറുകളിൽ മാത്രം രേഖപ്പെടുത്താൻ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിർമിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

Back to top button
error: