തൃശൂര്‍: അവധി നല്കാത്തതിനെത്തുടര്ന്ന്് സി.ഐയെ കൈയേറ്റം ചെയ്ത പോലീസുകാരന് സസ്പെന്ഷന്. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.പ്രേമാനന്ദ കൃഷ്ണനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ടെംപിള്‍ സറ്റേഷന് സിപിഒ ടി.മഹേഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടര്‍ന്ന് അവധി ലഭിക്കാന്‍ സിഐയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിന് മുതിര്‍ന്നു.
സ്റ്റേഷനില്‍നിന്ന് പോലീസ് എത്തി ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സസ്പെന്ഷന്. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ റിട്ടേണ്‍സ് വിഭാഗത്തില്‍ ഉണ്ടായിരുന്നയാളാണ് സിപിഒ. വടക്കേക്കാട് ഉത്സവത്തിനിടെ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയതാണ് ഇയാളെ.