KeralaNEWS

സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യോഗസ്ഥന് വീണ്ടും കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ

കോഴിക്കോട്: ആള്‍മാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവൻ പണം നല്‍കാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐ.ക്കെതിരേ മേലുദ്യോഗസ്ഥര്‍ എതിരായ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല.

പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ തങ്ങിയ എസ്ഐ മൂന്നാംനാള്‍  കോഴിക്കോട് സിറ്റി ട്രാഫിക് പോലീസില്‍തന്നെ തിരിച്ചെത്തി.

 

Signature-ad

സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 2000 രൂപനല്‍കി ടൗണ്‍ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലില്‍നിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെത്തുടരന്നായിരുന്നു സ്ഥലംമാറ്റം.

 

ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത് മെയ് 10-നായിരുന്നു ഹോട്ടലില്‍ എസ്.ഐ. ആള്‍മാറാട്ടം നടത്തി മുറിയെടുത്തതും പണം നല്‍കാതെ മുങ്ങിയതും. മുമ്ബും പലതവണ ഇതേ എസ്.ഐ.ക്കെതിരേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോലീസ് അസോസിയേഷൻ നേതാവായതിനാല്‍ രാഷ്ട്രീയസ്വാധീനത്താല്‍ തുടര്‍നടപടികള്‍ മരവിപ്പിക്കുകയാണുണ്ടായത്.

 

ഇന്റലിജൻസ് വിഭാഗത്തില്‍ തുടരുന്നതിനിടയില്‍ ഭരണവിഭാഗം എസ്.ഐ.യെ മദ്യപിച്ച്‌ ചീത്തപറഞ്ഞതിനാണ് രണ്ടുവര്‍ഷംമുമ്ബ് ആദ്യനടപടിയുണ്ടാകുന്നത്. ഇത് എസ്.പി. കൈയോടെ പിടികൂടിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് സ്ഥലംമാറ്റിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിലും കസബ പോലീസ് സ്റ്റേഷനിലുമായി ജോലിചെയ്തു.

 

പിന്നീട് ബേപ്പൂര്‍ സ്റ്റേഷനില്‍ ജോലിചെയ്യുന്നതിനിടയില്‍ സ്റ്റേഷൻ വിവരങ്ങള്‍ ചോര്‍ത്തിയതിനും ടൗണ്‍ സ്റ്റേഷനിലുള്ളപ്പോള്‍ വെള്ളയില്‍ സ്വദേശിയായ ഗുണ്ടയുടെ വാഹനം സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് മേലുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി.എന്നാല്‍, ഒന്നിലും തുടര്‍നടപടിയുണ്ടായില്ലെന്ന് മാത്രം.

Back to top button
error: