KeralaNEWS

കേരളത്തിനിട്ട് തമിഴ്നാട് വനംവകുപ്പ് കൊടുത്തത് എട്ടിന്റെ പണി

ചിന്നക്കനാൽ മേഖലയിൽ ശല്യം തുടർന്ന അരിക്കൊമ്പനെ തമിഴ്നാട് അതിർത്തിയിൽ കൊണ്ടുവിട്ട കേരളത്തിനിട്ട് തമിഴ്നാട് വനംവകുപ്പ് കൊടുത്തത് എട്ടിന്റെ പണി.
കമ്ബം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ പിടികൂടി തേനിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മുണ്ടന്‍തുറൈയിലാണ് തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടിരിക്കുന്നത്. എന്നാല്‍ കേരള അതിര്‍ത്തിയില്‍ നിന്നും മുണ്ടന്‍തുറൈയിലേയ്ക്ക് അരമണിക്കൂര്‍ യാത്രമാത്രമേയുള്ളൂ. ബോണക്കാട്, കോട്ടൂര്‍ പ്രദേശങ്ങള്‍ അംബാസമുദ്രവുമായി കച്ചവടം നടത്തിയിരുന്ന കീരവാടാതടത്തിന് സമീപമാണ് ആനയെ തുറന്നു വിട്ടിരിക്കുന്നത്. മുണ്ടന്‍തുറൈയില്‍ നിന്ന് കരയാര്‍ കടന്നാല്‍ അഗസ്ത്യവന മേഖലയിലെത്താം.
അവിടെ നിന്ന് ആനയ്ക്ക് ബോണക്കാട്, അല്ലെങ്കില്‍ പൊടിയം , പൊടിയക്കാല, പേപ്പാറ ഭാഗങ്ങളില്‍ എത്താന്‍ മുപ്പത് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ വന്നാല്‍ ആനയ്ക്ക് പശ്ചിമഘട്ട വനമേഖലയില്‍ കയറാനാകും.കേരള വനാതിര്‍ത്തിയായ അമ്ബൂരി മുതല്‍ പാലക്കാട് വരെ നീണ്ടു കിടക്കുന്ന വനത്തിലൂടെ ആനയ്ക്ക് എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം.
ബോണക്കാട് മേഖലയില്‍ കടന്നാല്‍ കുളത്തൂപ്പുഴ തെന്മല വഴി വന മേഖല വഴി തന്നെ ആനയ്ക്ക് ഇടുക്കി ലക്ഷ്യമാക്കി നീങ്ങാനാവും. ലക്ഷ്യം തെറ്റിയാല്‍ കോട്ടൂര്‍, വിതുര ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ആന ഇറങ്ങിയെന്നും വരാം.

അഗസ്ത്യാര്‍ കൂടത്തിന്റെ അടിവാരം വരെ അതായത് നാട്ടിന്‍പുറത്തു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ വനപ്രദേശം വരെ ജനവാസ മേഖലയായ ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. കൊലകൊല്ലി ഉള്‍പ്പടെയുള്ള ആനകളുടെ ശല്യത്തില്‍ പൊതുമുട്ടിയിരുന്ന ജനജവീതത്തിനിടയിലേയ്ക്ക് അരികൊമ്ബന്‍ വരുമോയെന്ന ഭയവും ഉടലെടുത്തിട്ടുണ്ട്.അരികൊമ്ബനെ ഇറക്കി വിട്ട മുണ്ടന്‍തുറൈ കടന്നാല്‍ കേരള ,തമിഴ്‌നാട് വനാതിര്‍ത്തിയായ ചെമ്മുഞ്ചി പുല്‍മേടുകളാണ്. തിരുവനന്തപുരം ജില്ലിയിലേയ്‌ക്കൊഴുകുന്ന കരമനയാറിന്റെയും വാമനപുരം നദിയുടെയും ജലസ്രോതസാണ് കിലോമീറ്ററോളം ദൂരം വ്യാപിച്ചു കിടക്കുന്ന ചെമ്മുഞ്ചി പുല്‍മേടുകള്‍.ഇവിടെ എത്തിയാല്‍ തമിഴ് നാട് വനംവകുപ്പു തന്നെ ആനയെ കേരളത്തിലേയ്ക്ക് ഓടിച്ചു വിടാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.പണ്ട്

കൊലകൊല്ലിയെന്ന ആനയെ കേരളത്തിലേയ്ക്ക് ഓടിച്ചു വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്.

Back to top button
error: