കൊച്ചി:കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം.എങ്കിലും ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ഇന്ന് ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
തൃശൂർ മുതൽ കണ്ണൂർ വരെയും ആലപ്പുഴ മുതൽ കൊല്ലം വരെയുമുള്ള തീരങ്ങളിൽ ഇന്ന് രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കും.വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് ഇടവിട്ട് മഴയുണ്ടാകും. കാലവർഷക്കാറ്റ് ദുർബലമായിട്ടാണെങ്കിലും കേരളതീരത്ത് എത്തിയിട്ടുണ്ട്.
എന്നാൽ കാലവർഷം എത്തി എന്ന് സ്ഥിരീകരിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പുതിയ അറിയിപ്പ്.