മുംബൈയിലാണ് സംഭവം. ഹോസ്റ്റലിനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാര്‍ണി റോഡ് ഏരിയയിലെ നാലാം നിലയിലെ ഹോസ്റ്റല്‍ മുറിയില്‍ യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ പ്രവേശിച്ച പോലീസ് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.സബര്‍ബന്‍ ബാന്ദ്രയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.
സ്ഥലത്തെത്തിയ പോലീസ് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.തുടർന്നായിരുന്നു കേസില്‍ സംശയിക്കുന്ന ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇന്നലെ ചാര്‍ണി റോഡ് സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.