1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡില്‍ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനില്‍ പ്രതിമാസം 299 രൂപയേ യഥാര്‍ഥ തുക വരുന്നുള്ളൂ.
7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും കൂടിയത്. ഇതുപ്രകാരം 250 സ്പീഡ് വേഗതയുള്ള ഇന്റര്‍നെറ്റ് ആറ് മാസത്തേക്ക് ലഭിക്കും. 5000 ജിബിയാണ് ലിമിറ്റ്. പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനില്‍ ഉപഭോക്താവിന് ചെലവാകുക.
2094 രൂപയ്ക്ക് 30 എംബിബിഎസ് വേഗത്തില്‍ 3000 ജിബി, 2394 രൂപക്ക് 40 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 2694 രൂപക്ക് 50 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 2994 രൂപക്ക് 75 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 3594 രൂപക്ക് 100 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 4794 രൂപക്ക് 150 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 5994 രൂപക്ക് 200 എംബിബിഎസ് വേഗത്തില്‍ 5000 ജിബി എന്നിങ്ങനെയാണ് മറ്റു പ്ലാനുകള്‍.
എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് പരിധി കഴിഞ്ഞാല്‍ രണ്ട് എംബിബിഎസ് വേഗത്തില്‍ കണക്ഷൻ ലഭിക്കും.