LocalNEWS

കോട്ടയത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരില്‍ മേല്‍കൈ തിരുവഞ്ചൂര്‍ വിഭാഗത്തിന്

കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള വിശാല എ ഗ്രൂപ്പിന് മേല്‍കൈ. ആകെയുളള 18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴു പേരും വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്. പഴയ എ ഗ്രുപ്പില്‍ നിന്നുളളവരാണ് മൂന്നു ബ്ലോക്ക് പ്രസിഡന്റുമാര്‍. ഇതിന് പുറമേ ചാണ്ടി ഉമ്മന്‍ നിര്‍ദേശിച്ചവരാണ് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാര്‍. പുതുപ്പളളി മണ്ഡലമുള്‍പ്പെടുന്ന പുതുപ്പളളി, അയര്‍ക്കുന്നം ബ്ലോക്ക് പ്രസിഡന്റുമാരെയാണ് ചാണ്ടി ഉമ്മന്റെ നിര്‍ദേശപ്രകാരം നിയോഗിച്ചത്. ഐ ഗ്രൂപ്പിന് നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉളളത്. ഇതില്‍ കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് തിരുവഞ്ചൂര്‍ വിഭാഗത്തിന്റെയും നോമിനിയാണ്. ഒരു ബ്ലോക്ക് പ്രസിഡന്റ് കെ.സി. വേണുഗോപാലിനൊപ്പവും ഒരാള്‍ ആന്റോ ആൻ്റണിക്കൊപ്പവുമാണ്. കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പില്‍ നിന്നും വന്ന ഒരു വിഭാഗവും ഉള്‍പ്പെടുന്നതാണ് വിശാല എ ഗ്രൂപ്പ് .ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പഴയ എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് കെ.സി. ജോസഫാണ്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരാണ് പഴയ എ ഗ്രൂപ്പിനുളളത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ.സലീം, യു.ഡി.എഫ്. കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവരൊക്കെ വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്.

ബ്ലോക്ക് പ്രസിഡന്റുമാര്‍ തിരുവഞ്ചൂര്‍ വിഭാഗം

Signature-ad

കോട്ടയം ഈസ്റ്റ് :സിബി ജോണ്‍

വൈക്കം: പി.ഡി.ഉണ്ണി

കടുത്തുരുത്തി: ജെയിംസ് പുല്ലാപ്പളളില്‍

പാലാ :എന്‍.സുരേഷ്

പൂഞ്ഞാര്‍ :അഡ്വ കെ. സതീഷ് കുമാര്‍

കാഞ്ഞിരപ്പളളി: അഡ്വ പി.ജീരാജ്

ഏറ്റുമാനുര്‍ : ജോ റോയി

കറുകച്ചാല്‍ :മനോജ് തോമസ് (ആന്‍േ്്‌റാ ആന്റ്ണി)

പഴയ എ ഗ്രൂപ്പ്

തലയോലപ്പറമ്പ് :എം.കെ.ഷിബു

ചങ്ങനാശേരി ഈസ്റ്റ് : കെ.എ.ജോസഫ്

മുണ്ടക്കയം :ബിനു മറ്റക്കര.

പുതുപ്പളളി: കെ.വി ഗിരീശന്‍ (ചാണ്ടി ഉമ്മന്‍)

അയര്‍ക്കുന്നം: കെ.കെ.രാജു (ചാണ്ടി ഉമ്മന്‍)

ഐ ഗ്രൂപ്പ് 

കോട്ടയം വെസ്റ്റ് എന്‍.ജയചന്ദ്രന്‍ (തിരുവഞ്ചൂര്‍ വിഭാഗത്തിന്റെ പിന്തുണ)

ഭരണങ്ങാനം: മോളി പീറ്റര്‍

ഉഴവൂര്‍ :ന്യൂജെന്റ് ജോസഫ്

ആര്‍പ്പൂക്കര:സോബിന്‍ തെക്കേടം.

ചങ്ങനാശേരി വെസ്റ്റ് ബാബു കോഴിപ്പുറം (കെ.സി.വേണുഗോപാല്‍ വിഭാഗം.)

Back to top button
error: