മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍.
കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്ബില് സബീഷ്(33) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ നമ്ബര്‍ വാങ്ങുകയും പിന്നീട് മൊബൈലില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.
സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് ലൈനിൽ അറിയിക്കുകയായിരുന്നു.ചൈൽഡ് ലൈൻ ചങ്ങരംകുളം പോലീസിന് വിവരം കൈമാറി.തുടർന്ന് ചങ്ങരംകുളം പോലീസ് പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.