ചെങ്കോട്ട: കൊല്ലത്തുനിന്നും എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളല്‍.കൊല്ലത്തുനിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്രതിരിച്ച ട്രെയിൻ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളല്‍ കണ്ടത്.തുടര്‍ന്ന് ഈ ബോഗി മാറ്റിയശേഷം മറ്റൊരു ബോഗി
ഘടിപ്പിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്.
തെങ്കാശി മുതല്‍ എഗ്മോര്‍ വരെ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിൻ പോകുന്നത്.അതിനാൽത്തന്നെ കോച്ചി ല്‍ രൂപപ്പെട്ട വിള്ളല്‍ ചെങ്കോട്ടില്‍ ശ്രദ്ധയില്പ്പെട്ടില്ലിയിരുന് നെങ്കില്‍ അവിടെ നിന്നും അമിതവേഗതയില്‍ ട്രെയിൻ യാത്ര തുടരുമ്ബോള്‍ അപകട സാധ്യത ഏറെയായിരുന്നു എന്നാണ് റയിൽവെ വിദഗ്ധരുടെ അഭിപ്രായം.