പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ രംഗിത് രാജാ (14) ആണ് എടയന്നൂരില്‍ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജേഷിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂര്‍ പടിയില്‍ തങ്ങുന്ന ഇളനീര് സംഘത്തിലെ അച്ഛനും മകനുമാണ് അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുൻപാണ് വൈശാഖോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ടത്. കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.
ഇരുവരെയും ഉടൻ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രംഗിത് രാജിനെ രക്ഷിക്കാനായില്ല.രംഗീത് രാജ് അരോളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്..രാജേഷ് കീച്ചേരി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.