ഭുവനേശ്വർ:ഒഡീഷ ട്രെയിൻ അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.റെയി ല്‍വേ ബോര്‍ഡാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
അതേസമയം അപകടത്തില്‍ മരിച്ച 275 പേരില്‍ 88 പേരുടെ മൃദദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. 1,175 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത്. അവരില്‍, 793 പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്നും പ്രദീപ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഒഡിഷയില്‍ ബാലോസോറിനടുത്ത ബഹാനഗ ബസാറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്.