CrimeNEWS

നവദമ്പതികള്‍ ആദ്യരാത്രിയില്‍ മണിയറയില്‍ മരിച്ചനിലയില്‍; ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ലഖ്‌നൗ: വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു രാവിലെ നവദമ്പതികളെ മണിയറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ സമയത്ത് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായെന്നതിലാണ് ദുരൂഹത.

ഉത്തര്‍പ്രദേശിലെ ബഹ്‌റായ്ച്ചില്‍ വ്യാഴാഴ്ച രാവിലെയാണ് പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്കു കയറിയ ഇരുവരെയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് ഇരുവരുടെയും സംസ്‌കാരം നടത്തിയത്.

Signature-ad

മുറിയില്‍ ആരെങ്കിലും അതിക്രമിച്ചു പ്രവേശിച്ചതിന്റെ സൂചനകളോ ദമ്പതികളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ ഇല്ല, എന്നാല്‍ ഒരേസമയം ഹൃദയാഘാതം ഉണ്ടായതായുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നു. മരണത്തിന് മുന്‍പുള്ള ദിവസം ദമ്പതികള്‍ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച ഇരുവരും എന്താണ് കഴിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരുടെ സംഘം മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മുറിയും സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നെ് പോലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ രണ്ടുപേര്‍ക്കും ഒന്നിച്ച് ഹൃദയാഘാതം വരുമെന്ന് ബന്ധുക്കള്‍ ചോദിച്ചു. ഇരുവരുടെയും മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ഹൃദയാഘാതമുണ്ടായതാണെന്നുമാണ് പോലീസ് സംശയിക്കുന്നത്.

 

 

 

 

Back to top button
error: