LIFEReligion

അമേരിക്കയ്ക്കയിലെ ശിവഗിരി ആശ്രമം യാഥാർത്ഥ്യമായി – വീഡിയോ

വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിന് വാഷിങ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു. പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങൾ നടന്നു.

Signature-ad

നോർത്ത് പോയി​ന്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉത്ഘാടനം ചെയ്തു. മാനവരാശിയ്ക്ക് മതസൗഹാർദ്ദത്തിൻറയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറയും വിത്തുകൾ പാകിയ ഗുരുദേവ ദർശനം ഐക്യരാഷ്ട്ര സഭപോലും ഭാവിയിൽ ഏറ്റെടുക്കുമെന്നു റൂബിൻ കോളിൻസ് പറഞ്ഞു. ശിവഗിരി ആശ്രമം അമേരിക്കയിലെ ശ്രീനാരായണ ദർശന പ്രചാരണത്തിന് പുതിയ വഴിത്തിരിവാകുമെന്നും ലോകത്തിലെ പ്രമുഖ സർവ്വകലാശാലകൾ എല്ലാം തന്നെ ശ്രീനാരായണ ഗുരുവി​ന്റെ കൃതികൾ പാഠ്യപദ്ധതിയാക്കുന്ന ഈ കാലയളവിൽ ഗുരുദർനത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേ​ഹം പറഞ്ഞു.

സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡ​ന്റ് ഡോ ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡൻറുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ, ജോ. സെക്രട്ടറി സാജൻ നടരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്ത്വം നൽകി.

 

 

Back to top button
error: