ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ
1. മൗസിൻറാം
2. ചിറാപുഞ്ചി
3. അഗുംബെ
4. മഹാബലേശ്വർ
5. പാസിഘട്ട്
6. അംബോലി
7. ഗാങ്ടോക്ക്
ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി എന്നും വിസ്മയിപ്പിക്കും.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ചിറാപ്പുഞ്ചിയിലല്ല.അത് മൗസിന്റാം എന്ന സ്ഥലത്താണ്.ചിറാപുഞ്ചിക്ക് അടുത്തുതന്നെയാണ് ഇതും.മേഘാലയയിലെ ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മൗസിൻറാം മൺസൂൺ കാലത്ത് 11,872 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുന്നു. റോഡുമാർഗ്ഗം ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും കണ്ട് ആസ്വദിക്കാം.
അഗുംബെ
തെക്കേ ഇന്ത്യയുടെ സ്വന്തം മഴക്കാടാണ് അഗുംബെ. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.തീർത്ഥഹള്ളി താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് അഗുംബെ.മൗസിൻറാമിനും ചിറാപ്പുഞ്ചിക്കും ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൂന്നാമത്തെ സ്ഥലമാണിത്
പശ്ചിമഘട്ടത്തിലെ ഒരു ഹിൽസ്റ്റേഷനാണ് മഹാബലേശ്വർ.. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്
മഹാരാഷ്ട്രയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ അംബോലിയും മഴയുടെ കഥകേൾക്കാനിഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഇടമാണ്. മഞ്ഞിന്റെ സ്വർഗ്ഗം എന്നാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. എല്ലാ കാലത്തും ഹിറ്റായ ഇടമാണെങ്കിലും കൂടുതലും ആളുകൾ ഈ നാട് തേടിയെത്തുന്നത് മഴക്കാലത്താണ്. കുന്നിൻ മുകളിലെ മഴ ആസ്വദിച്ചു കാണുവാൻ അംബോലിയോളം മികച്ച ഇടം വേറെയില്ല എന്നാണ് ഇവിടെ വന്നിട്ടുള്ളവരുടെ അഭിപ്രായം. മഴക്കാലത്ത് സജീവമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. പശ്ചിമ ഘട്ടത്തിന‍്റെ ഒരു ചെരുവിുൽ സമുദ്ര നിരപ്പിൽ നിന്നും 690 മീറ്റർ ഉയരെയാണ് അംബോലി സ്ഥിതി ചെയ്യുന്നത്. 7500 മില്ലിമീറ്ററാണ് ഇവിടെ ഒരു വർഷം ലഭിക്കുന്ന മഴയുടെ ശരാശരി അളവ്.
തേയിലത്തോട്ടങ്ങളാൽ നിറഞ്ഞു കിടക്കുന്ന പാസിഘട്ട് അരുണാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അസമിനെപോലെ കിടക്കുന്ന ഇവിടം പുരാതന ഗ്രാമങ്ങളുടെ കേന്ദ്രം കൂടിയാണ്. സിയാങ് നദിയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശമാണ് മഴക്കണക്കിൽ രാജ്യത്ത് ആറാം സ്ഥാനത്തുള്ളത്.
ഗാങ്ടോക്ക്
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ വാർഷിക മഴ 3,737 മില്ലിമീറ്റർ ലഭിക്കുന്നു.ലഭിക്കുന്ന മഴയുടെ കണക്കിൽ ഏഴാം സ്ഥാനത്താണ് ഗാങ്ടോക്ക്.