KeralaNEWS

നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 13-ന്

ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി ഇത്തവണ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായ 13-ന് നടത്താൻ ധാരണ.
ആലപ്പുഴയില്‍ നടന്ന എൻ ടി ബി ആര്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കത്തിലും കോവിഡ് പ്രതിസന്ധിയിലും രണ്ടു വര്‍ഷം മുടങ്ങിയ വള്ളംകളി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിനാണ് നടന്നത്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചകളിലാണ് സാധാരണ ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു കപ്പ് ജലോത്സവം.

Back to top button
error: