ദംഗൽ എന്ന ആമീർ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സൈറാ വാസിം. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയിൽ നിന്നും മാറിയിരുന്നു. ഈ അവസരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ആണ് ജനശ്രദ്ധനേടുന്നത്.
ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. “ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക”, എന്നാണ് സൈറ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുക ആണ്.
Just attended a wedding. Ate exactly like this. Purely my choice. Even when everyone around me kept nagging me that I take the niqab off. I didn’t.
We don’t do it for you. Deal with it. https://t.co/Gu9AXQka8v
— Zaira Wasim (@ZairaWasimmm) May 28, 2023