മസ്കത്ത്: ദുബൈയില്‍നിന്നും വിസ മാറ്റത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
തിരുവനന്തപുരം വട്ട കരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് അല്‍ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
മൃതദേഹം മസ്കത്ത് കെ.എം.സി.സി അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചു.