KeralaNEWS

നാട്ടുകാർക്ക് മുഴുവൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; ഈ‌ വീട്ടമ്മ വേറെ ലെവലാണ്

വി പി നുസ്രത്ത് വെറുമൊരു വീട്ടമ്മയല്ല, വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യയാണ്.ഇവരുടെ പേരിലുള്ളതെല്ലാം സാമ്ബത്തികത്തട്ടിപ്പു കേസുകളാണ്. റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീല്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പോലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ ഇടനിലക്കാരിയായി പണം തട്ടിയതുമുള്‍പ്പെടെ കേസുകൾ നിരവധിയാണ്. സ്വര്‍ണം തട്ടിയ പരാതിയും നിലവിലുണ്ട്.
മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരില്‍ ഒൻപതു കേസുകളുണ്ട്.ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിലായിരിക്കുന്നത്.
പണം നഷ്ടപ്പെട്ടവര്‍ പത്രസമ്മേളനംപോലും വിളിച്ചിരുന്നു. പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച്‌ കേസുകള്‍ മായ്ച്ചുകളയാൻ ശ്രമിക്കുന്നതായി ഇവര്‍ പരാതിപ്പെട്ടു.കേസുകള്‍ ഒത്തുതീര്‍ക്കാനോ മലപ്പുറം പോലീസ് ആവശ്യപ്പെട്ടിട്ട് ഹാജരാകാനോ ഇവര്‍ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് പോലീസ് തൃശ്ശൂര്‍ ചേര്‍പ്പിലെത്തി ഇവരെ അറസ്റ്റുചെയ്തത്.
തൃശ്ശൂര്‍ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്.ഡിവൈ.എസ്.പി.യുടെ ചേര്‍പ്പിലെ വീട്ടില്‍നിന്നാണ് അറസ്റ്റ്.

Back to top button
error: