വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് എമര്‍ജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്റെ ഉപപദ്ധതിയാണ് നോര്‍ക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ കാര്‍ഗോ ടിക്കറ്റ് നോര്‍ക്ക നേരിട്ട് നല്‍കും. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയര്‍ലൈനുകള്‍ക്ക് തുക നേരിട്ട് നല്കുകയാണെങ്കില് ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമര്‍പ്പിക്കണം.
- നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടാല്‍ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് നോര്‍ക്കയുടെ [email protected], [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം
- എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകര്‍പ്പുകള്‍ ചേര്‍ക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സല് രേഖകള്‍ ഹാജരാക്കണം
- അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോര്‍ക്ക റൂട്ട്സ് അടിയന്തിര നടപടിയെടുക്കും
- വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ കാര്‍ഗോ ചെലവ് ലഭിക്കുന്നതിന് പാസ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്, എംബാംമിങ്ങ് സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റേര്ണ്ണി, ലീഗല്‍ ഹെയര്‍ ഷീപ്പ് അല്ലെങ്കില്‍ ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, കാര്‍ഗോ ബില്ല് എന്നിവ സമര്‍പ്പിക്കണം.