പത്തനാപുരം:മഴപെയ്തതോടെ കൂടുതൽ മനോഹരിയാവുകയാണ് കൂടല്‍ രാജഗിരി വെള്ളച്ചാട്ടം.പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ ജംഗ്ഷനില്‍നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജഗിരി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം.
എ.വി.ടി കമ്ബനിയുടെ രാജഗിരി റബര്‍ എസ്റ്റേറ്റിന് നടുവിലൂടെയുള്ള നടപ്പാതയില്‍ കൂടി സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ.കണ്ടാൽ കുളിക്കാതെ ആരും മടങ്ങില്ല.അധികം ഉയരത്തില്‍ അല്ലാതെ പരന്ന് ഒഴുകുന്ന വെള്ളച്ചാട്ടം ആരെയും ആകര്‍ഷിക്കുന്നതാണ്.
കോന്നി, പത്തനാപുരം ഭാഗങ്ങളില്‍നിന്ന് നിരവധി ആളുകളാണ് ദിനംപ്രതി ഇവിടം സന്ദര്‍ശിക്കാൻ എത്തുന്നത്.പാറക്കെട്ടില്നിന് നും താഴേക്ക് പതിക്കുന്ന തണുത്ത വെള്ളം സന്ദർശകരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കും.
വലിയ ഉയരത്തില്‍നിന്ന് പതിക്കാത്ത വെള്ളച്ചാട്ടത്തില്‍ അപകട സാദ്ധ്യതയും കുറവാണ്. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് ഇവിടം. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ കൂടുതല്‍ അഴകാണ്.വ്‌ളോഗര്‍മാരും വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്നവരും മഴ പെയ്തതോടെ ഇവിടെ കൂടുതലായി എത്തുന്നുണ്ട്. വനത്തിന് സമാനമായ അന്തരീക്ഷവും അപകട ഭീഷണി ഇല്ലാത്തതുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പച്ചപ്പും മരങ്ങളും മഴ പെയ്ത് വെള്ളം കൂടിയതും വെള്ളച്ചാട്ടത്തിനു കൂടുതല്‍ മനോഹാരിത നല്‍കുന്നു.
കള്ളിപ്പാറയില്‍ നിന്ന് ഉത്ഭവിച്ച് പത്തനാപുരത്ത് കല്ലടയാറ്റില്‍ ചേരുന്ന രാജഗിരിത്തോട്ടിലാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള വിശാലമായ ഭാഗം നീന്തി കുളിക്കാൻ അനുയോജ്യമാണ്. ഒരുവശം രാജഗിരിത്തോട്ടവും മറുകര തേവരത്തുതോട്ടവുമാണ്.