KeralaNEWS

കണ്ണൂരില്‍ ബ്രഹ്‌മപുരം മോഡല്‍ തീപ്പിടുത്തം; വിഷപ്പുകയില്‍ വലഞ്ഞ് പ്രദേശവാസികള്‍

കണ്ണൂര്‍: കോര്‍പറേഷനില്‍ ബ്രഹ്‌മപുരം മോഡലില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. പ്രദേശവാസികള്‍ വിഷപ്പുകയാല്‍ വലഞ്ഞു. കോര്‍പറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് വന്‍ തീപിടിത്തമുണ്ടായത്. ബ്രഹ്‌മപുരത്തിന് സമാനമായി ടണ്‍ കണക്കിന് പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ കത്തി അമര്‍ന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരമണിക്കാണ് സംഭവം. തീ ആളി പടരുന്നത് കണ്ടു പ്രദേശവാസികളാണ് കോര്‍പറേഷന്‍ അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഉടന്‍ തന്നെ നാലു മണിയോടെ കണ്ണൂരില്‍ നിന്നും മൂന്ന് യുനിറ്റ് ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി തീയണക്കല്‍ തുടങ്ങി.

ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും മാനംമുട്ടെ പടര്‍ന്നു പിടിച്ച തീ മണിക്കൂറുകളോളം ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമഫലമായാണ് നിയന്ത്രണ വിധേയമാക്കിയത്. പ്‌ളാസ്റ്റിക്ക് മാലിന്യ മുള്‍പ്പെടെയാണ് കത്തി നശിച്ചത്. ഏക്കറുകളോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തന്നെയാണ് കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റുമുള്ളത്. പ്‌ളാസ്റ്റിക്ക് മാലിന്യ മുള്‍പ്പെടെ കത്തിയമര്‍ന്നതു കാരണം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ക്കും വിഷപുക ശ്വസിക്കേണ്ടതായി വന്നു. തലശേരി, മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നും ഓരോ യുനിറ്റ് ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ എത്തിയിരുത്തി.

Signature-ad

സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തീ പിടിത്തത്തെ കുറിച്ച് ചക്കരക്കല്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട് നേരത്തെ ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെതിരെ പ്രദേശവാസികള്‍ സമരം ചെയ്തിരുന്നു. കണ്ണൂര്‍ നഗരത്തില്‍ നിന്നും ശേഖരിക്കുന്ന പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ മുഴവന്‍ കോര്‍പറേഷന്‍ ലോറികളാക്കി ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തള്ളിയിരുന്നത്.

 

Back to top button
error: