KeralaNEWS

വലിച്ചെറിഞ്ഞ ബിയർ കുപ്പി കൊണ്ട് യുവതിയുടെ തലയ്ക്ക് പരിക്ക്;വിനോദ സഞ്ചാരികളുമായി വന്ന ട്രാവലര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറില്‍ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് കാല്‍നട യാത്രക്കാരിയായ യുവതിക്ക് പരിക്ക്.

വയനാട് മേപ്പാടിയിലാണ് സംഭവം. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

 

Signature-ad

സംഭവത്തിൽ ‍ തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലര്‍ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: