IndiaNEWS

ബജ്റംഗ്ദളിനെയോ ആര്‍.എസ്.എസിനെയോ നിരോധിച്ചാൽ ഇന്ത്യ കത്തും: കർണാടക ബിജെപി അധ്യക്ഷൻ

ബംഗളൂരു: കർണാടകയിൽ ബജ്റംഗ്ദളിനെയോ ആര്‍.എസ്.എസിനെയോ നിരോധിച്ചാൽ ഇന്ത്യ കത്തുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിന്‍ കുമാര്‍ കട്ടീല്‍.
സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗ്ദളിനെയും ആർഎസ്എസിനെയും നിരോധിക്കാന്‍ മടിക്കില്ലെന്നു മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, നരസിംഹറാവു എന്നീ സര്‍ക്കാരുകളെല്ലാം ആര്‍.എസ്.എസിന് നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ലെന്നും നളിൻ കട്ടീലില്‍ പറഞ്ഞു.ബജ്റംഗ്ദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കാന്‍ ശ്രമിച്ചാല്‍, ഇന്ത്യ കത്തി ചാരമാകും. രാജ്യത്തിന്റെ ചരിത്രം അറിയുന്നതാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്ലത്. പ്രിയങ്ക് ഖാര്‍ഗെ തന്റെ നാവ് ശ്രദ്ധിക്കണമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.

 

Signature-ad

ഏതെങ്കിലും മതപരമോ രാഷ്ട്രീയപരമോ ആയ സംഘടനകള്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍.എസ്.എസായാലും മറ്റേതെങ്കിലും സംഘടന ആയാലും എന്നാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും ചിറ്റാപൂര്‍ എം.എല്‍.എയുമാണ് പ്രിയങ്ക് ഖാര്‍ഗെ.

Back to top button
error: