മുസ്ലീംലീഗ് നേതാവും ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കരീം മൻസിലില്‍ മുഹമ്മദ് ഹാഷിം(52) ആണ് പതിനേഴ് ലക്ഷം രൂപയുമായി ഇന്നലെ പാലക്കാട് റെയിൽവേ പോലീസിന്റെ പിടിയിലായത്.
പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്.അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്.പൂഴ്ത്തി വച്ചിരുന്ന 2000-ന്റെ നോട്ടുകൾ തമിഴ്നാട്ടിൽ എത്തിച്ച് മാറ്റി വരുന്നവഴിയാണ് ഇയാൾ അറസ്റ്റിലായതെന്നാണ് പുറത്തു വരുന്ന വിവരം.
2010-15 കാലയളവില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിന്റായിരുന്നു നടക്കല്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം.പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
പാലക്കാട് ആര്‍പിഎഫ് സിഐ എസ്. സൂരജ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍മാരായ സജി അഗസ്റ്റിൻ, എ.മനോജ്, കെ.സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍ പി.ബി.പ്രദീപ്, വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.വ്യക്തമായ സൂചനയെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.