കൊച്ചി:വിമാനത്തിലെ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യാത്രക്കാരൻ അറസ്റ്റില്‍.
തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍നിന്ന് ബെംഗളൂരു വഴി ഭോപ്പാലിലേക്കു പോവുന്ന എയര്‍ഏഷ്യ 6ഇ-702 വിമാനത്തിലാണ് സംഭവം.
പശ്ചിമബംഗാള്‍ സ്വദേശിനിയുടെ പരാതിയില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി സിജിനാണ് അറസ്റ്റിലായത്. രാവിലെ 6.06-ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.സുരക്ഷാ ജീവനക്കാരാണ് യുവാവിനെ പിടികൂടി കെ.ഐ.എ. പോലീസിന് കൈമാറിയത്.