KeralaNEWS

അമ്മയുടെ സംസ്‌കാരത്തിന് യു.എസില്‍ നിന്നെത്തിയ മകന് അപകടത്തില്‍ ദാരുണാന്ത്യം

തൃശൂര്‍: അമ്മയുടെ മരണാനന്തരച്ചടങ്ങിനു ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിനു വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുന്നംകുളം ആര്‍ത്താറ്റ് പനയ്ക്കല്‍ പരേതരായ വില്‍സന്റെയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സനാണു (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയിരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം.

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറാണു സജിത്ത്. ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടര്‍ന്നു സംസ്‌കാരത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാന്‍ ബുദ്ധിമുട്ടു നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂര്‍ ഭാഗത്തേക്കു ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു ദുരന്തം.

Signature-ad

ഭാര്യ: ഷൈന്‍. മക്കള്‍: എമ, എമിലി, എയ്ഞ്ചല്‍, ഏബല്‍.

 

Back to top button
error: