LIFETravel

വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവീസ് തുടരും

തൃശൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ജൂൺ രണ്ടുവരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്ന് കലക്ടർ അറിയിച്ചു. വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂൺ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല.

അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആർടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടർ അറിയിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് പോലെയുള്ള വാഹനങ്ങൾക്കും കടന്നുപോകാമെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: