ഇരിങ്ങാലക്കുട: മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.പുത്തൂര്‍ പൊന്നൂക്കര ലക്ഷംവീട് കോളനിയില്‍ വിജേഷിനെയാണ് (30) ഡിവൈ.എസ്.പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാപ്രാണം ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ 13 പവൻ വരുന്ന 12 മുക്കുപണ്ട വളകള്‍ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
മെയ് 22നായിരുന്നു സംഭവം.അസ്സല് സ്വര്‍ണത്തെ വെല്ലുന്ന വളകളില്‍ ഹാള്‍മാര്‍ക്ക് ചിഹ്നം രേഖപ്പെടുത്തിയിരിന്നു.ജില്ലയില്‍ പല ധനകാര്യ സ്ഥാപനങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇത്തരം വ്യാജ ആഭരണങ്ങള്‍ നിര്‍മിച്ച് നല്കുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നിര്‍ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.