തിരുവനന്തപുരം:അപകടകരമായ രീതിയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.തിരുവനന്തപുരം കിഴക്കേകോട്ടയിലായിരുന്നു സംഭവം.
തമ്ബാനൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്നു ബസ്. തമ്ബാനൂരില്‍ നിന്നുതന്നെ നിറയെ യാത്രക്കാരുമായിട്ടു വന്ന ബസിൽ കിഴക്കേകോട്ട എത്തിയപ്പോഴേക്കും കൂടുതല്‍ യാത്രക്കാര്‍ കയറിയതോടെ ഒരു വശത്തേക്ക് ചരിയുകയായിരുന്നു.ഇതോടെ എംവിഡി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു.
അടുത്ത ഡിപ്പോയിലെത്തി യാത്രക്കാരെ രണ്ടു ബസുകളിലാക്കി കൊണ്ടു പോകണമെന്നായിരുന്നു എംവിഡി നിര്‍ദ്ദേശം.വിഴിഞ്ഞം, പൂവാര്‍ റൂട്ട് ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ്. തിരക്കേറിയ സമയങ്ങളില്‍ ഇവിടേക്ക് ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാലാണ് കിട്ടിയ ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചു കയറുന്നതിന് കാരണം.