IndiaNEWS

കാറ്റും മഴയും;വഴിയില്‍ കുടുങ്ങി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ്

ഭുവനേശ്വർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത് ദിവസങ്ങള്‍ക്കം വഴിയില്‍ കുടുങ്ങി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ്.കാറ്റിലും മഴയിലും വൈദ്യുതി തടസ്സം നേരിട്ടതോടെയാണ് വന്ദേഭാരത് വഴിയിൽ കുടുങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ദുലാഖപട്ടണ-മഞ്ചൂരി റോഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും ഡ്രൈവര്‍ ക്യാബിന് മുന്നിലെ ഗ്ലാസിനും വശങ്ങളിലെ ജനാലച്ചില്ലുകള്‍ക്കും കേടുപാടുണ്ടായി.
ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തിങ്കളാഴ്ചത്തെ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഒഡീഷയിലെ പുരിയെ പശ്ചിമ ബംഗാളിലെ ഹൗറയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്

Back to top button
error: