തിരുവനന്തപുരം:രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി.കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
ഇന്നലെ ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍.കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അറിയിച്ചിരുന്നത്.
അതേസമയം, നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.