ഇന്ത്യയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ വളരെയധികം കൂടുതലാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമപരമായി ശിക്ഷാർഹവുമാണ്. നിയമങ്ങൾക്ക് പുല്ലുവിലകൽപിച്ച് കാറിന്റെ വിൻഡോയിൽ ഇരുന്ന് മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്,
മുംബൈ എക്സ്പ്രസ് വെയിൽ ഡിസംബർ രണ്ടിന് രാവിലെ ഒന്നരയോടെയാണ് യുവാക്കളുടെ ഈ നിയമലംഘനം. വണ്ടി നീങ്ങി കൊണ്ടിരിക്കെ കാറിന്റെ പിന്നിലെ ഡോറിന്റെ വിൻഡോയിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിൽ ഉള്ളയാൾ ഇത് വീഡിയോയിൽ പകർത്തി.
ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
I thought this sort of utter nonsense had stopped years ago. Clearly not. MH47AB6622. 1:25 am. Just before the domestic airport bridge. Do your thing @MumbaiPolice @CPMumbaiPolice
.
.@RoadsOfMumbai on a moron chart of 1 to 10, what would you rate this? 😂 pic.twitter.com/ea3o4MVweB— Cyrus Dhabhar (@CyrusDhabhar) December 1, 2020