കോട്ടയം: നാൽപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം നാട്ടകം സ്വദേശികളായ കോണത്തുകേരിൽ ഇ.എൻ രാജപ്പനും വിജയമ്മയും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന വേളയിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽനിന്നു നേരിട്ടാണ് ഇരുവരും പട്ടയം ഏറ്റുവാങ്ങിയത്.
40 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 25 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിക്കാതിരുന്നത്. പട്ടയം ഇല്ലാതിരുന്നതിനാൽ മറ്റു ആനുകൂല്യങ്ങളും ലഭ്യമായിരുന്നില്ല. ഹൃദ്രോഹിയായ രാജപ്പൻ നേരിട്ട പ്രതിസന്ധികൾ ചെറുതുമല്ല. 74-ാം വയസിലാണെങ്കിലും സ്വന്തം ഭൂമിയിൽ ഭാര്യയോടൊപ്പം ജീവിക്കുക എന്ന ജീവിതാഭിലാഷം പൂർണമാക്കിയാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ പട്ടയം ഏറ്റുവാങ്ങി രാജപ്പൻ മടങ്ങിയത്.