ചെന്നൈ: തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയായ ഫര്‍ഹാനയ്ക്കെതിരെ വിമര്‍ശനവുമായി ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിന് പിന്നാലെ നടിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നടിയുടെ വസതിക്ക് മുമ്പിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം വിരുദ്ധം എന്നാരോപിച്ചാണ് നടിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ പ്രതിഷേധം അണപ്പൊട്ടിയത്. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് പ്രതികരിച്ചു. ‘മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.’- കുറിപ്പില്‍ വ്യക്തമാക്കി.